വെറും നാല് ദിനം, നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; രേഖാചിത്രത്തിന്‍റെ ഒഫീഷ്യൽ കണക്കുമായി ആസിഫ് അലി
ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രത്തിന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്. റിലീസ് ചെയ്ത് നാല് ദിനത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ 28.3 കോടിയാണ് രേഖാചിത്രം നേടിയിരിക്കുന്നത്. ആസിഫ് അലി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.