കോഴിക്കോട്: വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.
മൃതദേഹം ചോറോട് സ്വദേശി ചന്ദ്രന്റെ(62)യാണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. സമീപത്ത് നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു.
ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.