ലോസ് ഏഞ്ചല്‍സ്:  ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ മരണം 24 ആയതായി റിപ്പോര്‍ട്ട്. 16 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാട്ടുതീ കാരണം ഇതുവരെ 12,000-ത്തിലധികം കെട്ടിടങ്ങള്‍ നശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും പര്‍വതങ്ങളില്‍ മണിക്കൂറില്‍ 113 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് ബുധനാഴ്ച ഗുരുതരമായ തീപിടുത്ത സാഹചര്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു

ഏഴ് യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്നു.

ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തമാണിതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു

ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ 1.5 ലക്ഷത്തിലധികം ആളുകള്‍ ഒഴിപ്പിക്കല്‍ ഉത്തരവിന്റെ കീഴിലാണ്. 700 ലധികം നിവാസികള്‍ ഒമ്പത് ഷെല്‍ട്ടറുകളിലായി അഭയം തേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *