കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിള്‍ ക്ലബ്ബ്. ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു.
വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച് ഒടിടിയില്‍ എത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്.
നെറ്റ്ഫ്ലിക്സിനാണ് റൈഫിള്‍ ക്ലബ്ബിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
തിയറ്ററില്‍ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകര്‍ക്ക് വീണ്ടും കാണാനും കാണാത്തവര്‍ക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫില്‍ ക്ലബ്ബ് ഒടിടിയില്‍ എത്തുന്നത്. റിലീസ് ചെയ്ത ഇതുവരെ 27.9 കോടി ചിത്രം നേടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ,സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാര്‍, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവരായിരുന്നു നിര്‍മാണം.