റിഷഭ് പന്തിന് ഇടമില്ല, സഞ്ജു ടീമില്‍; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്
ചണ്ഡീഗഡ്: അടുത്ത മാസം പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. വിക്കറ്റ് കീപ്പറായി റിഷബ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണെയാണ് ഹര്‍ഭജന്‍ തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ഒരാളെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സഞ്ജുവാണ് കളിക്കേണ്ടതെന്ന് ഹർഭജൻ പറഞ്ഞു തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. സമീപകാലത്ത് റിഷഭ് പന്തിനേക്കാളും മികച്ച പ്രകടനം പുറത്തെടുത്തത് സഞ്ജുവാണെന്നും ഹർഭജൻ വ്യക്തമാക്കി.
സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്ക് പകരം അക്സർ പട്ടേലിനെയാണ് ഹർഭജൻ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജഡേജ വർഷങ്ങളായി ഇന്ത്യൻ ടീമിനായി ചെയ്ത റോൾ ഏറ്റെടുക്കാൻ അക്സറിന് കഴിയുമെന്നാണ് തന്‍റെ വിശ്വാസമെന്നും ഹര്‍ഭജന്‍ പറഞ്ഞു.ഫെബ്രുവരി 19ന് തുടങ്ങുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 19നുള്ളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെ ആണ് ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം. 23ന് പാകിസ്ഥാനും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡുമയാണ്ണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യ അറിയിച്ചതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയാണ് വേദിയാവുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കായി ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുൽദീപ് യാദവ്, ജസപ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ.