ആ​ല​പ്പു​ഴ: ബി​ജെ​പി​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാതെ സംസ്ഥാന നേതൃത്വവുമായുള്ള അതൃപ്തി വ്യക്തമാക്കി ശോ​ഭാ സു​രേ​ന്ദ്ര​ൻ. 
ഓ​ൺ​ലൈ​നാ​യ​ട​ക്കം വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നി​ട്ടും മു​തി​ർ​ന്ന നേ​താ​വ് വി​ട്ടു നി​ന്നത് വരും ദിവസങ്ങളിൽ ബിജെപിയിൽ ചർച്ചയാകും.

ശോഭ സുരേന്ദ്രന്റെ നിലപാട് ബിജെപിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. സംസ്ഥാന അധ്യക്ഷ പദവിയിൽ നോട്ടമുള്ള ശോഭ ആഴ്ചകൾക്ക് മുമ്പ് ദേശീയ നേതാക്കളെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത അതൃപ്തിയും പരസ്യമാക്കിയിരിക്കുന്നത്.

ആ​ല​പ്പു​ഴ നോ​ർ​ത്തി​ലാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ൻ വോ​ട്ട് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ​യാ​യി​രു​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട സ​മ​യം. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ല​യി​ൽ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.
ആ​ല​പ്പു​ഴ സൗ​ത്തി​ൽ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഭി​ന്നി​ച്ചു നി​ൽ​ക്കു​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ൻ വോ​ട്ട് ചെ​യ്യാ​ത്ത​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വലിയ ച​ർ​ച്ച​യാ​കുമെന്നത് ഉറപ്പാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *