ടോക്യോ: ജപ്പാനിലെ ക്യുഷി മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹ്യൂ​ഗ- നാഡ കടലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 36 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നു ജപ്പാൻ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നാശനഷ്ടമോ, ആളപായമോ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തു പലയിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. 
ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. ആളുകൾക്ക് ജാ​ഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *