ഡാളാസ് : നോർത്ത്ടെക്സസ് പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പുത്തുവത്സര അഘോഷവും 2024 ഇൽ വിരമിച്ച മലയാളി ജീവനക്കാരുടെ യാത്രായായപും ജനുവരി മാസം ഒന്നാം തിയതി വൈകുന്നേരം കാരറ്ൾടാനിലുള്ള ഇന്ത്യൻ ക്രീക്ക് ക്ലബ്ഹൗസ് വച്ചു നടത്തി.
തോമസ് തൈമുറിയിൽ ഈ മീറ്റിഇങ്ങിൽ പങ്കെടുത്തുവരെ സ്വാഗതം ചെയ്യുകയും പുതുവത്സര സന്ദേശവും നൽകുകയും ചെയ്തു.
നോർത്ത് ടെക്സസ് മലയാളികളയ പോസ്റ്റർ ജീവനക്കാരഉം അവരോടൊപ്പം കഴിഞ്ഞകാലങ്ങളിൽ ജോലി ചെയ്തവരും അവരുട കുടുംബാംഗങ്ങൾ ആണ് ഈ മീറ്റിങ്ഇൽ പങ്കെടുത്തത്.
ചടങ്ങിൽ സഹപ്രവർത്തകനായ ഫാ. ജോസഫ് കുര്യൻ മലയാളി കൂട്ടായ്മയുടെ ഉപഹാരം വിരമിച്ചവർക്കു സമ്മാനിക്കുകയും തുടർന്നു  യോഗത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.2024 ഇൽ പോസ്റ്റൽ സർവീസ്ഇൽ നിന്നും വിരമിച്ചവർക്ക് അഭിനന്ദനങ്ങഉം ആശംസകഉം അറിയിച്ചുകൊണ്ട് സഹപ്രവർത്തകർ  സംസാരിച്ചു. ദീർക്കകാലം ഒരുമിച്ചു ജോലി ചയ്യ്തപ്പോൾ ഉണ്ടായ തങ്ങളുടെ രസകരവും ഹൃദശ്യസ്പർശിയായ ഓർമ്മകൾ പങ്കുവച്ചു. ജോലിസ്ഥലത്ത ജീവിതഅനുഭവങ്ങളുടെ പങ്കുവവക്കൽ വന്നുചേർന്നവർക്കു എല്ലാം പ്രചോധനം ആയി.മീറ്റിങ്ങിൽ പങ്കെടുത്തവർ ഈ മലയാളി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങളെ പ്രസംശക്കുകയും സംഘടാകാരെ അഭിനന്ദിക്കുകയും ചെയ്തു.
റോയ് ജോൺ വിരമിച്ചവർക്കു ആശംസകൾ അറിയിക്കുകയും വന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുകയും ചെയ്തു.സ്വദിഷ്ടമായ അത്താഴവിരിനിന് ശേഷം സന്തോഷപുർവ്വമാണ് എല്ലാവരും മടങ്ങിയത്. ഈ മലയാളി കൂട്ടായ്മക്കു നേതൃത്വം നൽകുന്നത്  റോയ് ജോനും തോമസ് തൈമുറിയിലും ആണ്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *