കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം; ആദ്യം ഷർട്ട് ഊരി, പിന്നാലെ പൊലീസ് നോക്കി നിൽക്കെ കരാട്ടെ സ്റ്റെപ്പുകൾ

പത്തനംതിട്ട: കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു. കടയുടമയെ മർദ്ദിച്ച കേസിൽ പിടിയിലായ ജോജൻ ഫിലിപ്പാണ് അഭ്യാസം കാട്ടിയത്. അഭിഭാഷകരും പൊലീസുകാരും നോക്കി നിൽക്കെയാണ് സംഭവം.

അടൂർ കോടതി വളപ്പിലാണ് പ്രതിയുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരും സാധാരണക്കാരുമെല്ലാം നോക്കി നിൽക്കവെയാണ് പ്രതി കരാട്ടെ സ്റ്റെപ്പുകൾ പുറത്തെടുത്തത്. ചുറ്റിനും കൂടി നിന്നിരുന്ന ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിലുണ്ട്. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. 

READ MORE: ബോട്ടിൽ നിന്ന് യാത്രക്കാരി കായലിലേയ്ക്ക് ചാടി, ഞെട്ടിത്തരിച്ച് സഹയാത്രികർ; 55കാരിയുടെ ജീവൻ രക്ഷിച്ച് ജീവനക്കാർ
 

By admin