കായംകുളം: ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്. 18 ടണ്‍ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ രാജശേഖരന് പറയുന്നു.
ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കായംകുളത്തുനിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി.