കൊച്ചി :80 വയസ്സിനും അതിനുമുകളിലും പ്രായമുള്ള വ്യക്തികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റ് ഉല്‍പ്പന്നമായ ‘ഐഡിബിഐ ചിരഞ്ജീവി-സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി’ ആരംഭിച്ചതായി ഐഡിബിഐ ബാങ്ക് പ്രഖ്യാപിച്ചു.
ബാങ്കിന്റെ സ്റ്റാന്‍ഡേഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകളേക്കാള്‍ 65 ബേസിസ് പോയന്റുകളും (ബിപിഎസ്) സീനിയര്‍ സിറ്റിസണ്‍ നിരക്കുകളേക്കാള്‍ 15 ബേസിസ് പോയന്റുകളും (ബിപിഎസ്) ഈ സംരംഭത്തിലൂടെ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.