മുളിയാർ: സമസ്ത കേരള സുന്നി യുവജന സംഘം ആലൂർ യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ച പരിപാടി, മുളിയാർ സർക്കിൾ പ്രസിഡൻ്റ് ആസിഫ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു.
ആലൂരിൽ കാലങ്ങളായി അലക്കാനും,കുളിക്കാനും, കൃഷിക്കും ഉപയോഗിക്കുന്ന ആലൂരിലെ കുളം പഞ്ചായത്ത് പ്രത്യേകം ഫണ്ട് അനുവദിച്ച് സംരക്ഷിക്കണമെന്ന് എസ് വൈ എസ് ആലൂർ യൂണിറ്റ് ആവശ്യപ്പെട്ടു,
മുള്ളേരിയ സോൺ സെക്രട്ടറി സവാദ് ടി കെ യൂണിറ്റ് കൗൺസിൽ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് റൗഫ് ഹിമമി സഖാഫി, ജനറൽ സെക്രട്ടറി ഇസ്മായിൽ ആലൂർ, ഫിനാൻസ് സെക്രട്ടറി അബ്ദുല്ല കോർണർ, വൈസ് പ്രസിഡന്റമരായി ഫൈസൽ മൈകുഴി, അസീസ് എം എം, സെക്രട്ടറിമരായി അഷ്‌റഫ് ടി എ,ഇഖ്ബാൽ മീത്തൽ എന്നിവരെയും തിരഞ്ഞെടുത്തു.
സ്വാന്തന കമ്മിറ്റി ചെയർമാനായി അബ്ദുല്ല അപ്പോളോ, കൺവീനർ സവാദ് ടി കെ, ഫൈനാൻസ് സെക്രട്ടറി ടി കെ മൊയ്‌ദീൻ, അംഗങ്ങളായി ഹനീഫ ഹാജി, മാഹിൻ കോളോട്ട്, അസ്‌ലം ടി കെ, ഹാഫിള് അബ്ദുൽ റഹ്മാൻ എന്നിവരെയും തെരഞ്ഞെടുത്തു. ഹനീഫ് ഹാജി സ്വാഗതവും, അബ്ദുല്ല കോർണർ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഇസ്മായിൽ ആലൂർ