വയനാട്: ആത്മഹത്യ ചെയ്ത ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് എന്‍.എം. വിജയന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞത് വിവാദമായിരുന്നു. 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത്.ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമര്‍ശം സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നതിന്റെ തെളിവാണെന്നതാണ് പോലീസിന്റെ നിഗമനം.