Malayalam News Live: പത്തനംതിട്ട പീഡനം; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു.

By admin