ഡബ്ലിൻ : വിമാനങ്ങളിൽ മദ്യം വില്ക്കുന്നത് ശരിയല്ലെന്ന് മുൻ എയർലൈൻ മേധാവി പഡ്രൈഗ് ഒ സീഡിഗ് അഭിപ്രായപ്പെട്ടു.
റയാൻഎയർ ഒരു പുതിയ നിയന്ത്രണ കാമ്പയിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. യാത്രക്കാരുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്ന് പഡ്രൈഗ് ഒ സീഡിഗ് ചൂണ്ടിക്കാട്ടി.
യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും, എയർലൈനുകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എയർ അരാനിൻ്റെയും എയർ ലിംഗസ് റീജിയണലിൻ്റെയും മുൻ ഉടമയായ പഡ്രൈഗ് ഒ സീഡിഗ് പറഞ്ഞു
ഫ്ലൈറ്റുകളിലെ ക്രമക്കേട് വർധിക്കുന്നത് പരിഹരിക്കാൻ എയർപോർട്ടുകളിൽ ആൽക്കഹോൾ പരിമിതപ്പെടുത്തണമെന്ന് റയാൻഎയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഒ ലിയറി കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.
സാമൂഹികവിരുദ്ധ പ്രവൃത്തികളും അക്രമവും വർധിച്ചുവരുന്നതായ സൂചനയോടെയാണ് റൈനെയർ സിഇഒ മൈക്കൽ ഒ’ലീറി യാത്രക്കാരുടെ മദ്യം ഉപയോഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ചത്