കോഴിക്കോട്: കേരളീയ യുവതയെ ലഹരിക്കടിമയാക്കുന്ന മയക്കു മരുന്ന് മാഫിയയുടെ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ യുവ സമൂഹം ജാഗരൂകരാകണമെന്ന് ലോക് ജനശക്തി പാർട്ടി .
വയനാട് ഗവ. മെഡിക്കൽ കോളെജിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുമെന്ന വാഗ്ദാനം പാലിക്കാൻ കേരള സർക്കാർ തെയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളെജിൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്നും ലോക് ജനശക്തി പാർട്ടി (രാം വിലാസ് ) സംസ്ഥാന കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന കൺവെൻഷൻ്റെ ഉദ്ഘാടനം ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ നിർവ്വഹിച്ചു. മോദി സർക്കാർ നടപ്പിലാക്കിയ വികസന വിപ്ലവം സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്നേവരെ ഉണ്ടാകാത്ത വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും വി കെ സജീവൻ പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് പി എച്ച് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്ബ് പീറ്റർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പാർട്ടി സംസ്ഥാന ഭാരവാഹികളായ എ എ റഷീദ്, ഇ പി ഗംഗാധരൻ,ഗിരിജ തിരുവനന്തപുരം, അഭി കുമാർ വെൺപാല, റിജേഷ് കണ്ണൂർ , ബിജു പൗലോസ് , ചന്ദ്രൻ നരിക്കുനി എന്നിവർ പ്രസംഗിച്ചു.