പത്തനംതിട്ട: പത്തനംതിട്ടയിൽ 64 പേർ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ചില വിദ്യാർഥികളുടെ ബന്ധുക്കൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
മക്കൾ അറസ്റ്റിലായതിന്റെ ഞെട്ടലിലായ മാതാപിതാക്കളും ബന്ധുക്കളുമാണ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.