കൊഴുവനാൽ : നെല്ലിന്റെ തറവില 50 രൂപയായി വർദ്ധിപ്പിക്കണമെന്ന് കർഷക യൂണിയൻ(എം ) കൊഴുവനാൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നെൽ കർഷകരെ രക്ഷിക്കുവാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകാണം എന്നും യോഗം ആവശ്യപ്പെട്ടു..
മണ്ഡലം പ്രസിഡണ്ട് പി വി ചാക്കോപറവെട്ടിയാൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ശ്രീ ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം ) കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുര യിടം, കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ, സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പിസി ജോസഫ് വയലിൽ,കെ ആർ ഗോപി,കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗംസാജൻ മണിയങ്ങാട്ട്,ടൗൺ വാർഡ് പ്രസിഡന്റ് ബാബു മൂഴയിൽ, കർഷക യൂണിയൻ (എം )മണ്ഡലം ഭാരവാഹികളായ ജോണി ഇടിയാകുന്നേൽ, ജെയിംസ്കൂട്ടി ഗണപതിപ്ലാക്കൽ, ജയ്സൺ ജോസഫ്, സിറിയക് പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുതിയ മണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പി വി ചാക്കോ പറവെട്ടിയേൽ ( പ്രസിഡണ്ട് ) കെ ജെ വർക്കി കലൂർ (വൈസ് പ്രസിഡണ്ട്) ബാബു മൂഴയിൽ, ജോണി ഇടിയാകുന്നേൽ (സെക്രട്ടറിമാർ )ജോർജ് ചെട്ടിയാംകുളം (ജോയിന്റ് സെക്രട്ടറി)ജേക്കബ് സെബാസ്റ്റ്യൻ (ട്രെഷറർ ) ജെയിംസ്കുട്ടി പൂവക്കുളം, ജോബി മാനുവൽ ചൊല്ലാംപുഴ, സജി കരുവാലയിൽ,സോയി ജോൺ അമ്മനത്തുകുന്നേൽ, സിറിയക് പുത്തൻപുര, (നിയോജക മണ്ഡലം പ്രതിനിധികൾ )