തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ രചിച്ച് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഇല്ലം’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ബഹു.  യുവ എഴുത്തുകാരനുള്ള പി എം യുവ അവാർഡ് കരസ്ഥമാക്കിയ മിഥുൻ മുരളിയാണ് ഇല്ലത്തിൻ്റെ പരിഭാഷകൻ.
 കേരള നിയമസഭാ അന്താരാഷ്ട്ര പുസ്കോത്സവ വേദിയിൽ മുൻ അംബാസഡർ റ്റി.പി. ശ്രീനിവാസൻ IFS , മുൻ കേരള ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ്. ന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ഇല്ലത്തിന്റെ എഴുത്തുകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ ആമുഖ പ്രഭാഷണം നടത്തി. റ്റി.പി. ശ്രീനിവാസൻ പുസ്തകം സദസിന് പരിചയപ്പെടുത്തി. കെ.ജയകുമാർ ഐ.എ.എസ്. അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരളാ നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ചടങ്ങിന് ആശംസകൾ നേർന്നു.
നല്ല ഇന്ത്യൻ എഴുത്തുകാരേയും കൃതികളേയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പരിഭാഷയിലൂടേ കഴിയൂ എന്ന് പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് ശ്രീ. റ്റി.പി. ശ്രീനിവാസൻ പറഞ്ഞു. മതനിരപേക്ഷതയുടെ മാതൃകയാണ് ഡോ. ജോർജ്ജ് ഓണക്കൂർ എന്ന എഴുത്തുകാരനെന്ന്  ഇല്ലം എന്ന കൃതിയെ പരാമർശിച്ചു കൊണ്ട് കെ.ജയകുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
 കൃഷിഭൂമി കർഷകന് ലഭിച്ചതിനുശേഷം കേരളത്തിന്റെ കാർഷിക മേഖലയിൽ എന്തു സംഭവിച്ചു എന്നന്വേഷിക്കുന്ന മറ്റൊരു മലയാള നോവൽ ഇല്ല എന്നതാണ് ഇല്ലത്തിന്റെ ആനുകാലിക പ്രസക്തിയെന്ന് സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു.
ഇല്ലം ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത മിഥുൻ മുരളി സ്വാഗതവും, പുസ്തക പ്രസാധനം ചെയ്ത കോഴിക്കോട് മാൻകൈൻഡ് ലിറ്ററേച്ചർ എഡിറ്റർ സായൂജ് ബാലുശ്ശേരി ചടങ്ങിന് കൃതജ്ഞതയുംപറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *