മുട്ടം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല തകർന്നിരിക്കുന്നുസിലബസ് ഉണ്ടാക്കുന്നതും ചോദ്യവും ഉത്തരവും തയ്യാറാക്കുന്നത് സിപിഎം കാരും സിപിഎം അനുഭാവികളുമാണ്. കേരളത്തിലെ വിദ്യാർത്ഥികൾ ഈ സർക്കാരിനെ വിശ്വാസമില്ലാത്തതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പഠിക്കാൻ പോകുന്നു
ആന മനുഷ്യരെ ചവിട്ടി കൊല്ലുന്നു വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു കൃഷി നശിച്ചു പ്രതിസന്ധിയായ കർഷകർക്ക് സർക്കാർ പത്തു രൂപ പോലും ധനസഹായം നൽകുന്നില്ല
ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളിൽ ഒന്നിലും ഇടപെടാതെ അതിനോട് താല്പര്യം കാണിക്കാത്ത വളരെ മോശപ്പെട്ട ഭരണം നടത്തുന്ന പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് മുട്ടം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് പ്രൊഫ:എം ജെ ജേക്കബ് പറഞ്ഞു.
കേരള കോൺഗ്രസ് പാർട്ടിയുടെ ആദ്യ കാലഘട്ടങ്ങളിൽ പാർട്ടിക്ക് ഊർജവും കരുത്തും പകർന്നുകൊണ്ട് മുട്ടം മണ്ഡലത്തിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയപ്രൊഫ: കെ ജെ കുര്യൻ പൂവത്തുങ്കൽ,
ഇസ്മായിൽ പേഴുംകാട്ടിൽ,ഓ ജെ അഗസ്റ്റിൻ ഓമ്പള്ളിൽ,ജോർജ് കുമ്മിണിയിൽ,മാത്യു ജോസഫ് മണ്ണാറത്ത്, പി ജെ മാത്യു പുളിക്കൽ,ജോസ് ആഞ്ഞിലിത്തൊട്ടിയിൽ,കുട്ടപ്പൻ പുത്തൻപുരക്കൽ, ഇ കെ അഗസ്റ്റിൻ ഇരൂരിക്കൽ,
ആനീസ് ജോയ് കണ്ടത്തിൽ,തങ്കപ്പൻ വടയാറ്റുന്നേൽ,ബേബി ജോസ് മുണ്ടക്കാട്ട്, പാപ്പച്ചൻ പുന്നത്താനത്ത് എന്നിവരെ കൺവൻഷനിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ:എം ജെ ജേക്കബ് ആദരിച്ചു
മണ്ഡലം പ്രസിഡണ്ട് ശ്രി കെ ടി അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ:ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തി കൺവൻഷന് ആശംസകൾ അറിയിച്ചു.
കേരള വനിത കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ:ഷീലാ സ്റ്റീഫൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ,കെ പരീത്, സി എച്ച് ഇബ്രാഹിംകുട്ടി, ജോസഫ് തൊട്ടിതാഴത്ത്,പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി ദേവസ്യ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, സിബി ജോസ് കൊടുങ്കയം, ഷേർലി അഗസ്റ്റിൻ, ബേബി ചൂരപൊയ്കയിൽ, മാത്യു പാലംപറമ്പിൽ, ജെയിൻ മ്ലാക്കുഴി ,സജീവൻ ചെമ്പൻ പുരയിടത്തിൽ, റ്റി എച്ച് ഈസാ , രഞ്ജിത്ത് മനപ്പുറത്ത് , ജോബി തീക്കുഴിവേലിൽ, സന്തു കാടൻകാവിൽ , അഡ്വ : ജെറിൻ കാരിശേരി എന്നിവർ സംസാരിച്ചു.