പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറ് മോസ്റ്റ് നഗരത്തിലെ റസ്റ്ററന്റിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർ മരിക്കുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഹീറ്റർ പ്രവർത്തിക്കാൻ വേണ്ട വാതകം നിറച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി.