മുംബൈ: ഗ്രേറ്റര്‍ നോയിഡയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇറങ്ങിയോടി.
തീപിടുത്തത്തില്‍ ഫാക്ടറിക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഇതുവരെ ആര്‍ക്കും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത ദുജാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് 20 ലധികം അഗ്‌നിശമന വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ 25 പശുക്കളെ ജെസിബി മെഷീന്‍ ഉപയോഗിച്ച് മതില്‍ പൊളിച്ച് പോലീസ് രക്ഷപ്പെടുത്തി.