ഡല്‍ഹി: കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 28 തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതെതുടര്‍ന്ന് 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.
രക്ഷപ്പെടുത്തിയ എല്ലാ തൊഴിലാളികളെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു
ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്കാണ് സ്റ്റേഷന്‍ വളപ്പിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്നുവീണ് തൊഴിലാളികള്‍ കുടുങ്ങിയത്. സംഭവത്തിന് ശേഷം ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും റെയില്‍വേയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സംഭവത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശുഭ്രന്ത് കുമാര്‍ ശുക്ല അറിയിച്ചു.
മേല്‍ക്കൂര തകര്‍ന്നുവീഴുമ്പോള്‍ ഷട്ടറിംഗ് നന്നാക്കാന്‍ ഒരു തൊഴിലാളി ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്
തൊഴിലാളി കൊണ്ടുപോയ ഒരു ബീം ഷട്ടറിംഗില്‍ തട്ടി അത് തെന്നി തകര്‍ന്നുവീഴുകയായിരുന്നു.