താലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ തടവുകാരൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഐറിഷ് പ്രിസണ്‍ സര്‍വീസ് വിഭാഗവും (IPS) ഗാർഡയും സംഭവം സ്ഥിരീകരിച്ചു.
40 വയസ്സ് പ്രായമുള്ള ഇയാള്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് രക്ഷപ്പെട്ടത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ നിന്നും ചികിത്സ തേടുകയായിരുന്ന ഈ തടവുകാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചു രക്ഷപെടുകയായിരുന്നു.
തടവുകാരൻ ഇപ്പോഴും പിടിയിലായിട്ടില്ല. ഗാർഡയും ഐപിഎസ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.