വീണ്ടും റീമേക്ക്; ഇത്തവണ ഹിറ്റ് തമിഴ് പടം, നായകന്‍ ആമീറിന്‍റെ മകന്‍, നടി ഖുഷി കപൂര്‍ – ട്രെയിലര്‍!
മുംബൈ: ബോളിവുഡ് റൊമാന്‍റിക് കോമഡി ചിത്രം ലൗവ്യാപയുടെ ട്രെയിലർ പുറത്തിറങ്ങി. ജുനൈദ് ഖാനും ഖുഷി കപൂറും അഭിനയിക്കുന്ന ഈ സിനിമ തമിഴ് ചിത്രം ലൗടുഡേയുടെ റീമേക്കാണ്. ലൗടുഡേ നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്മെന്‍റ് ചിത്രത്തിലെ നിര്‍മ്മാണ പങ്കാളികളാണ്.
പ്രധാന കഥാപാത്രങ്ങളായ ഗൗരവ് (ജുനൈദ് ഖാൻ), ബാനി (ഖുഷി കപൂർ) എന്നിവർ തമ്മിലുള്ള വ്യത്യസ്തമായ പ്രണയകഥയാണ് ട്രെയിലറില്‍ കാണിക്കുന്നത്. തമിഴില്‍ സത്യരാജ് ചെയ്ത പിതാവിന്‍റെ വേഷം ഹിന്ദിയില്‍ അശുതോഷ് റാണയാണ് ചെയ്യുന്നത്.
അദ്വേത് ചന്ദന്‍ ആണ് ലൗവ്യാപ സംവിധാനം ചെയ്യുന്നത്. 2025 ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജുനൈദ് ഖാന്‍റെയും ഖുഷിയുടെയും ആദ്യത്തെ തീയറ്റര്‍ റിലീസായി മാറുകയാണ് ചിത്രം.
നെറ്റ്ഫ്ലിക്സില്‍ റിലീസായ ചരിത്ര ചിത്രം മഹാരാജിലെ വേഷത്തിന് ശേഷം റൊമാന്‍റിക് കോമഡി വിഭാഗത്തിലേക്കുള്ള ജുനൈദിന്‍റെ ആദ്യ ചുവടുവെപ്പാണ് ചിത്രം.
അതേസമയം ദി ആർച്ചീസിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിന് ശേഷം ഖുഷിയുടെ ആദ്യത്തെ തിയറ്റർ റിലീസ് ചിത്രമാണ് ലൗവ്യാപ. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത് എജിഎസ് എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച2022 ല്‍ പുറത്തിറങ്ങിയ ലൗ ടുഡേ കോളിവുഡിലെ ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായിരുന്നു.
പ്രദീപിന്‍റെ തന്നെ ആപ്പ്(എ) ലോക്ക് (2020) എന്ന ഷോർട്ട് ഫിലിമില്‍ നിന്നാണ് ചിത്രത്തിന്‍റെ കഥ രൂപപ്പെടുത്തിയത്. 5 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 100 കോടി നേടിയിരുന്നു. ഒപ്പം നിരൂപക പ്രശംസയും നേടി. അതിന് ശേഷമാണ് ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ അവകാശം വിറ്റുപോയത്. ഫാന്‍റം പിക്ചേര്‍സാണ് ബോളിവുഡ് റീമേക്കില്‍ സഹനിര്‍മ്മാതാക്കള്‍.
വളര്‍ച്ച നേരെ ഇരട്ടിയാക്കി, ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച് മോളിവുഡ്: ഒടുവില്‍ കണക്കുകള്‍ പുറത്ത്
ഹണി റോസ് ചിത്രം ‘റേച്ചല്‍’ റിലീസ് മാറ്റി; ‘ബോചെ’ വിവാദമല്ല കാരണം, കാരണം ഇതാണ് !