മുംബൈ: രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന് ആർ.എസ്.എസിനെ അഭിനന്ദിച്ചുള്ള ശരദ് പവാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
മഹാരാഷ്‌ട്രയില ബി.ജെ. പി അടക്കമുള്ള മഹായുതി സഖ്യത്തിന്റെ വിജയം ആർഎസ്എസിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻ്റിന്റെ ഫലമാണെന്നായിരുന്നു ശരദ് പവാർ പറഞ്ഞിരുന്നു.  
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസിനെക്കുറിച്ച് മഹാവികാസ് അഘാഡി സഖ്യം പറഞ്ഞ ഇല്ലാക്കഥകളാണ് ഇതോടെ പൊളിഞ്ഞതെന്നും ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് നിർണായക പങ്കുവഹിച്ചതായും ഫഡ്നാവിസ് പറഞ്ഞു.
“ചിലപ്പോൾ നമുക്ക് നമ്മുടെ എതിരാളികളെ പുകഴ്ത്തേണ്ടി വരും. 2019 മുതൽ 2024 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് ശേഷം എനിക്കൊരു കാര്യം മനസ്സിലായി, സംഭവിക്കില്ലെന്ന് ഒരിക്കലും പറയരുത്.
അങ്ങനെ കരുതുകയും ചെയ്യരുത്. എന്തും സംഭവിക്കാം”- ഫഡ്‌നാവിസ് പറഞ്ഞു.
ഉദ്ധവ് താക്കറെ അവിടെ പോകുന്നു, അജിത് പവാർ ഇവിടെ വരുന്നു. ഇതുപോലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം, ഇങ്ങനെയൊന്നും നടക്കില്ല എന്ന് ഉറച്ചു തീരുമാനിച്ചാൽ പിന്നെ രാഷ്ട്രീയ പ്രവർത്തനത്തിന് വലിയ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *