ജോര്‍ജിയ: 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ജോര്‍ജിയക്കാരായ രണ്ട് വനിതകളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട റുഡോള്‍ഫ് ഡബ്ല്യു. ജൂലിയാനി കോടതിയെ അവഹേളിച്ചതായി ഫെഡറല്‍ ജഡ്ജി കണ്ടെത്തി. ട്രംപിന്റെ ഏറ്ററ്വും അടുത്ത സുഹൃത്താണ് 80കാരനായ ജൂലിയാനി.

ജോര്‍ജിയയിലെ ഫുള്‍ട്ടണ്‍ കൗണ്ടിയിലെ 2020 ലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരായ റൂബി ഫ്രീമാന്‍, ഷെയ് മോസ് എന്നീ പേരുകാരായ അമ്മയെയും മകളെയും കുറിച്ച് നടത്തിയ നുണ പ്രചരണം നിര്‍ത്താമെന്ന് ജൂലിയാനി കോടതിയില്‍ സമ്മതിച്ചിരുന്നു.

ആ കരാര്‍ ലംഘിക്കപ്പെട്ടതായി കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള യുഎസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ടിലെ ജഡ്ജി ബെറില്‍ എ. ഹോവെല്‍ പറഞ്ഞു.

ഡോണള്‍ഡ് ജെ. ട്രംപ് 2024 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം കുറഞ്ഞത് നാല് തവണയെങ്കിലും ജൂലിയാനി സ്ത്രീകള്‍ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. 

കോടതി ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ജൂലിയാനി പിഴയടയ്ക്കേണ്ടിവരികയോ കോടതിയലക്ഷ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കേണ്ടിവരികയോ ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *