52 റണ്‍സിന് മേഘാലയ പുറത്ത്! അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് കൂറ്റന്‍ ജയം

ഗുവാഹത്തി: വനിതാ അണ്ടര്‍ 23 ട്വന്റി 20യില്‍ മേഘാലയക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. 104 റണ്‍സിനാണ് കേരളം മേഘാലയയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റണ്‍സിന് ഓള്‍ ഔട്ടായി.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അനന്യ 35 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റന്‍ നജ്‌ല സി എം സിയും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. നജ്‌ല 13 പന്തുകളില്‍ 30 റണ്‍സുമായും വൈഷ്ണ 49 പന്തുകളില്‍ 50 റണ്‍സുമായും പുറത്താകാതെ നിന്നു. 

‘എന്റെ കുടുംബത്തെ അന്ന് ഗംഭീര്‍ അധിക്ഷേപിച്ചു’; ഇന്ത്യന്‍ പരിശീലകനെതിരെ മനോജ് തിവാരി

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയില്‍ ആര്‍ക്കും പിടിച്ചു നില്ക്കാനായില്ല. ആകെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറില്‍ 52 റണ്‍സിന് മേഘാലയ ഓള്‍ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അലീന എം പിയാണ് കേരള ബൌളിങ് നിരയില്‍ തിളങ്ങിയത്. ഐശ്വര്യ എ കെ മൂന്നും അജന്യ ടി പി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

By admin