കോട്ടയം: ഇനി ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി വേണ്ട, കാത്തിരുപ്പുകള്‍ക്കു വിരാമമിട്ടുകൊണ്ട് 20 കോച്ചുകളുള്ള തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാര് ഓടിയത്തുടങ്ങി. കൈയ്യടിയോടെ പുതിയ ട്രെയിനെ വരവേറ്റ് യാത്രക്കാര്‍.
പുതിയ വന്ദേഭാരതിന് 16 കോച്ചുകള്‍ക്ക് പകരം 20 കോച്ചുകള്‍ ഉണ്ടാകും. വെള്ളയും നീലയും നിറത്തിനു പകരം കാവിയും കറുപ്പും നിറമാണ് പുതിയ ട്രെയിന്. 1128 സീറ്റുകള്‍ക്ക് പകരം 1440 സീറ്റുകള്‍ ഉണ്ടാകും. കേരളത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പുതുവത്സരസമ്മാനമാണ് ഈ പുതിയ വന്ദേഭാരത്.
ഈയിടെ മാത്രം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച 20കോച്ച് വന്ദേഭാരതില്‍ ഒന്നാണ് കേരളത്തിന് കിട്ടിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുടെ ആശ്രയിക്കുന്ന ട്രെയിന്‍ കൂടിയാണ് ഈ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത്. 200 ശതമാനമാണ് ഈ ട്രെയിനിലെ യാത്രക്കാരുടെ ഒക്യുപന്‍സി നിരക്ക്. 20 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇറക്കിയ ഉടന്‍ അതിലൊന്ന് കേരളത്തിന് കിട്ടാന്‍ ഈ ഒക്കുപ്പന്‍സി നിരക്കും ഒരു കാരണമാണ്.

നാല് കോച്ചുകള്‍ അധികാമായി വന്നതോടെ 312 അധിക സീറ്റുകളാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. വന്ദേഭാരതില്‍ സീറ്റ് ബുക്ക് ചെയ്ത് വെയ്റ്റ് ലിസ്റ്റില്‍ കഴിഞ്ഞ് പൊറുതിമുട്ടിയവര്‍ക്ക് അല്‍പം ആശ്വസിക്കാം. സീറ്റുകിട്ടാനുള്ള സാധ്യത ഇനി കൂടും. അതുപോലെ പൊടുന്നനെ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്തത് ഒരു ആശ്വാസമാകും. 18 ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുകളുമാണുള്ളത്.
ആദ്യ യാത്രയില്‍ സന്തോഷം പ്രകടമാക്കുന്ന യാത്രക്കാരെയാണ് കാണാന്‍ കഴിഞ്ഞത്.പലപ്പോഴും ടിക്കറ്റ് കിട്ടാന്‍ ഏറെ പാടുപ്പെട്ടിരുന്നു എന്നും ഇതിന് ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം, പുതിയ ട്രെയിന് മുന്‍പത്തെപ്പോലെ വന്‍ സ്വീകരണങ്ങള്‍ ഒന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍പ് മെമു ട്രെയിന്‍ അനുവദിച്ചപ്പോള്‍ തങ്ങള്‍ ഇടപെട്ടകൊണ്ടാണ് ട്രെയിന്‍ ലഭിച്ചതെന്ന അവകാശവാദവുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും രംഗത്തു വന്നിരുന്നു. ഇക്കുറി അത്തരം കോലാഹലങ്ങള്‍ ഇല്ലാതെയാണ് പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *