ബെയ്‌റൂട്ട്: ലെബനന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ലെബനന്റെ സൈനിക മേധാവിയാണ് അദ്ദേഹം.
128 അംഗ പാർലമെന്റിൽ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ലെബനന്റെ പ്രസിഡന്റാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് ജോസഫ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോസഫ് ഔന് അമേരിക്ക, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു.
2022 ഒക്ടോബറിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേൽ ഔനിന് പകരക്കാരെ കണ്ടെത്താൻ പാർലമെന്റിൽ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല.