മോസ്കോ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പിനതുണയുമായി ഉത്തര കൊറിയ രംഗത്ത്. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിനായി ഒരു ലക്ഷം സൈനികരെ അയയ്ക്കാൻ ഉത്തരകൊറിയ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇതിന്റെ പ്രത്യുപകാരമെന്ന നിലയ്ക്ക് അത്യാധുനിക മിസൈൽ സാങ്കേതികവിദ്യ ഉത്തരകൊറിയക്ക് നൽകുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.
ഉക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് ആഹ്വാനം ഉണ്ടായിട്ടും ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണ്.
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി റഷ്യ ഉത്തരകൊറിയൻ സൈന്യത്തെ നമുക്കെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.