തൃശൂര്‍: ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ നടക്കും. മൃതദേഹം ഇന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. രാവിലെ പത്തു മുതല്‍ 12 വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
അര്‍ബുദ രോഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.