ജോഫിൻ തോമസിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രത്തിന് എങ്ങും മികച്ച പ്രതികരണം. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്.

മികച്ച മേക്കിങാണെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും പുതുമ നിറഞ്ഞ ഒരു എക്സ്പീരിയൻസായിരുന്നു രേഖാചിത്രം എന്നും പലരും അഭിപ്രായപ്പെടുന്നു. പിടിച്ചിരുത്തുന്ന ആഖ്യാനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ആസിഫ് അലിയുടെ പ്രകടനത്തിനും കൈയ്യടിയാണ് ലഭിക്കുന്നത്. എല്ലാം കൊണ്ടും വ്യത്യസ്തമായ ചിത്രം തന്നെയെന്ന് സിനിമ കണ്ടവർ പറയുന്നു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. കഥ, മേക്കിങ്, പെർഫോമൻസ് എല്ലാം കൊണ്ട് രേഖാചിത്രം മികച്ചു നിൽക്കുന്നു.

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) എന്നിവർ എത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed