കാസര്‍കോഡ്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സി.പി.എം. നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി  ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്. 
കാസര്‍കോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി. ജയരാജനും എം.വി. ജയരാജനും ഒപ്പമുണ്ടായിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം. ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം.കെ. ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *