തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതിയില്‍ പ്രത്യേക ദര്‍ശനത്തിനുള്ള ടിക്കറ്റ് എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപരടത്തില്‍ മരണം ആറായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
4,000-ത്തിലധികം ഭക്തരാണ് ഇവിടെയുണ്ടായിരുന്നത്. 10 ദിവസത്തെ പ്രത്യേക ദര്‍ശനത്തിനുള്ള ടോക്കണ്‍ എടുക്കാനുള്ള ശ്രമമാണ് തിക്കിലും തിരക്കിലും കലാശിച്ചത്
സംഭവത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നും പരിക്കേറ്റവര്‍ക്ക് ശരിയായ ദുരിതാശ്വാസ നടപടികള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടുവെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.