കണ്ണൂര്‍: ആനയെക്കണ്ട് ഭയന്നോടിയ രണ്ടുപേര്‍ക്ക് വീണ് പരിക്ക്. കണ്ണൂര്‍ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടന്‍തോട് പാലത്തിനു സമീപത്താണ് സംഭവം.