കുവൈറ്റ്: ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജ് നിര്യാതയായി. ദീർഘനാളായി ചികിത്സയിലായിരുന്നു.
മക്കൾ: നതാഷ ജോർജ്, ജിയോ ജോ (രണ്ട് പേരും ഓസ്‌ട്രേലിയ). സംസ്കാരം 13 ന് രാവിലെ ആലപ്പുഴ കുടശ്ശനാട് സെയിന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ.
ആനി ജോർജിന്റെ അകാല വിയോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.