ഇടമറുക്:  ഇടമറുക് സെന്റ് ആന്റണിസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥന്‍  വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആരംഭിച്ചു.
ഇന്ന് 4.45ന് കൊടിയേറ്റ്- വികാരി ഫാ. ആന്റണി ഇരുവേലിക്കുന്നേല്‍. അഞ്ചുമണിക്ക് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന – ഫാ. അബ്രഹാം  തകടിയേല്‍. നാളെ ശനി  രാവിലെ 6.30.ന് വിശുദ്ധ കുര്‍ബാന,നൊവേന. വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ്,വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജെറിന്‍ പുരയിടത്തില്‍. തുടര്‍ന്ന് ജപമാല തിരി പ്രദക്ഷിണം.
7.30ന് സ്‌നേഹവിരുന്ന്.  ഞായര്‍ രാവിലെ 7 മണിക്ക്  വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് തുടര്‍ന്ന് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. 9.45ന് വിശുദ്ധ കുര്‍ബാന -ഫാ.  പ്രിന്‍ന്റോ മാണിപ്പറമ്പില്‍. വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. മിനേഷ് പുത്തന്‍പുര. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം 7.30ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം-ഫാ. സേവ്യര്‍ മാറാമറ്റത്തില്‍. തിങ്കള്‍ രാവിലെ 6.30ന് പരേതസ്മരണ, വിശുദ്ധ കുര്‍ബാന സിമിത്തേരി സന്ദര്‍ശനം. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *