ആലുവ: ബഹുനില ഫ്ളാറ്റില്‍ നിന്ന് വീണ് വയോധിക മരിച്ചു. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റില്‍ താമസിക്കുന്ന ശാന്തമണിയമ്മ(71)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശാന്തമണിയമ്മയെ ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാലങ്ങളായി ഇവര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11-ാം നിലയിലെ ഫ്ളാറ്റില്‍ ആഭരണങ്ങള്‍ അഴിച്ചുവച്ചതായി കണ്ടെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.