കൊല്ലം: വിവിധ സ്‌കൂളുകളിലെ കുട്ടികളുമായി വന്ന സ്വകാര്യ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യാപിച്ചതായി കണ്ടെത്തി. കൊല്ലം വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്.
ഡ്രൈവറെ അറസ്റ്റ് ചെയ്തപ്പോള്‍ വിദ്യാര്‍ഥികളെ വെസ്റ്റ് പോലീസ് ഡ്രൈവര്‍ സി.പി.ഒ. ഷമീര്‍ എം. അതേ വാഹനത്തില്‍ സ്‌കൂളിലെത്തിച്ചു. കൊല്ലം സിറ്റി പൊലീസ് മേധാവി ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്.