കൊച്ചി: തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു. ഉടന്‍ ഡ്രൈവറും കണ്ടക്ടറും ഇവരെ ബസ് വി.പി.എസ്. ലേക്ഷോര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. വൈറ്റില ഹബ്ബില്‍നിന്നും ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് ബോധരഹിതയായി. ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലാണ് വയോധികയുടെ ജീവന്‍ രക്ഷിക്കാനായത്.