കുവൈറ്റ് : കുവൈത്തിൽ  ചില പ്രദേശങ്ങളിൽ  കനത്ത മൂടൽമഞ്ഞ്.   ഇന്ന്  ചില ഇടങ്ങളിൽ ഇടിമിന്നലിനും  സാധ്യതയുണ്ട്. 
മൂടൽമഞ്ഞ് കാരണം തിരശ്ചീന ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. വടക്കുകിഴക്ക് ഭാഗത്തേക്ക്  മണിക്കൂറിൽ 10-40 കി.മീ വേഗതയിൽ കാറ്റും പ്രതീക്ഷിക്കുന്നു.  കൂടാതെ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് .
രാത്രിയിലെ കാലാവസ്ഥ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും.  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 19 ഡിഗ്രിയും കുറഞ്ഞ താപനില 11 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *