കുവൈത്തിൽ മഴ; കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു.

ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയര്‍ന്നേക്കാം. അതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം. രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അടിയന്തര സാഹചര്യത്തില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also – തുള്ളിക്കൊരു കുടം പോലെ തിമിർത്ത് പെയ്ത് മഴ; കൊടും ശൈത്യത്തിന്‍റെ പിടിയിൽ സൗദി അറേബ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin