കൊച്ചി: കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ്​ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയുടെ മക്കളുടെ സ്വത്ത്​ കണ്ടുകെട്ടിയ​ നടപടി ഹൈകോടതി റദ്ദാക്കി. 
നിയമപരമല്ലെന്ന്​ വിലയിരുത്തിയാണ്​ പ്രധാന പ്രതി ടി.കെ. പൂക്കോയ തങ്ങളുടെ മക്കളായ ഐബിത ബീവി അഞ്ചരപ്പാട്ടിൽ, മുഹമ്മദ് അക്കിബ്​ എന്നിവരുടെ പേരിലുള്ള സ്വത്ത്​ ബഡ്സ് ആക്ട് പ്രകാരം ജില്ല കലക്ടർ കണ്ടുകെട്ടിയ നടപടി​ ജസ്റ്റിസ് സി.എസ്. സുധ റദ്ദാക്കിയത്​.

നിക്ഷേപത്തട്ടിപ്പുമായി ബന്ധമില്ലാത്ത സ്വത്താണ് കണ്ടുകെട്ടിയതെന്നാരോപിച്ച്​ ഇരുവരും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. 

പൂക്കോയ തങ്ങൾ 2019 സെപ്റ്റംബറിൽ ഹരജിക്കാരുടെ പേരിലേക്ക്​ മാറ്റിയ മണിയാട്ട് വില്ലേജിലെ 17.29 സെന്റാണ്​ കണ്ടുകെട്ടിയത്. കേസ് നിലനിൽക്കെയാണ് സ്വത്ത് കൈമാറിയതെന്നായിരുന്നു സർക്കാറിന്‍റെ വാദം.
എന്നാൽ, കോടതി നടപടിയിലൂടെയാണ് സ്വത്ത് കണ്ടുകെട്ടേണ്ടതെന്നും അത്​ ഈ കേസിലുണ്ടായില്ലെന്നും കോടതി വിലയിരുത്തി. തുടർന്നാണ്​ നടപടി റദ്ദാക്കിയത്​. 
എന്നാൽ, നിയമപരമായ നടപടിക്രമങ്ങളിലൂടെ സ്വത്ത്​ കണ്ടുകെട്ടാൻ ജില്ല കലക്ടർക്ക്​ സ്വാതന്ത്ര്യമുണ്ടെന്ന്​ ഉത്തരവിൽ പറയുന്നു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *