തളിപ്പറമ്പ്‌: മകളെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ പിതാവിന്‌ മരണംവരെ തടവും 15ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
തളിപ്പറമ്പ്‌ പോക്‌സോ കോടതി ജഡ്‌ജി ആർ രാജേഷ്‌ ആണ്‌ വിധിപുറപ്പെടുവിച്ചത്. പിഴയായി ലഭിക്കുന്ന തുക മകൾക്ക്‌ നൽകണം. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കഴിഞ്ഞദിവസമാണ്‌ തളിപ്പറമ്പ്‌ പോലീസ്‌ പിടികൂടിയത്‌.
ഖത്തറിൽ ജോലി ചെയ്തിരുന്ന പിതാവ്‌ 2019ൽ നാട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചത്‌. തലകറങ്ങിവീണ പെൺകുട്ടിയെ ആശുപത്രിലെത്തിച്ചപ്പോഴാണ്‌ ഗർഭിണിയാണെന്ന്‌ മനസിലായത്‌.
ബന്ധുവായ 15കാരനാണ്‌ പീഡിപ്പിച്ചതെന്നാണ്‌ പെൺകുട്ടി ആദ്യംമൊഴിനൽകിയത്‌. കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പിതാവാണ്‌ പീഡിപ്പിച്ചതെന്ന്‌ പെൺകുട്ടി അറിയിച്ചത്‌.
ഇതേതുടർന്ന്‌ ഇയാളെ നാട്ടിലെത്തിച്ച് അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ജ്യാമ്യത്തിലിറങ്ങി മുങ്ങിയതിനെതുടർന്ന്‌ പലതവണകളിലായി വിധിപറയാൻ മാറ്റിവെക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed