ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. റേസിങ് പരിശീലനം നടത്തുന്നതിനിടെയാണ് നടൻ അപകടത്തിൽ പെട്ടത്.
ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരിക്കുകളൊന്നും ഇല്ലാതെ നടൻ രക്ഷപെട്ടുവെന്നാണ് വിവരം.