പെട്ടി വിവാദത്തിൽ എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം; ഐസി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ്‌ നടപടിയുണ്ടായത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു. 

വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎം വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാറിനും പാർട്ടിക്കും എതിരായ പ്രചാര വേലകൾ പഴയത് പോലെ ഫലിക്കുന്നില്ല എന്നാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് തെളിയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

13 വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി: അച്ഛന് മരണംവരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി

https://www.youtube.com/watch?v=Ko18SgceYX8

By admin