തിരുവനന്തപുരം: പി.വി. അന്‍വറിന്റെ യു.ഡി.എഫ. പ്രവേശനത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. അതില്‍ എന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. രാഷ്ട്രീയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. എനിക്കെതിരേ അന്‍വറിനെക്കൊണ്ട് ആരോപണമുന്നയിപ്പിച്ചത് പിണറായിയാണ്. അതേ പിണറായിക്കെതിരേ അന്‍വര്‍ പിന്നീട് രംഗത്തെത്തി. അതാണ് കാലത്തിന്റെ കാവ്യനീതിയെന്നും അദ്ദേഹം പറഞ്ഞു.