ഒരു മാസത്തിന് ശേഷം ആദ്യമായി അല്ലു അർജുൻ ആശുപത്രിയിലെത്തി, ശ്രീ തേജിനെ കണ്ടു
ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനെ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽതുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം. നേരത്തെ കുട്ടിയെ കാണാൻ അല്ലു അർജുൻ പൊലീസ് അനുമതി തേടിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാൻ എത്താവൂ എന്നും അതല്ലെങ്കിൽ സന്ദർശനം മാറ്റണം എന്നും പൊലീസ് അല്ലു അർജുനോട് നിർദേശിച്ചിരുന്നു.
‘പുഷ്പ 2’ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ