ദുബായ്: മടത്തറ പള്ളി ചുവട്ടില്‍ ജ്വല്ലറി ഉടമ ജൗഹര്‍ റാവുത്തരുടെ ഇളയ മകന്‍ അഷ്‌കര്‍ (28) ദുബായില്‍ കമ്പനിയുടെ താമസസ്ഥലത്ത് ഇന്നലെ ഉറക്കത്തില്‍ മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ബോഡി ദുബായില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് ദുബായിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു.
മാതാപിതാക്കള്‍ ജവഹര്‍ റാവുത്തര്‍ പള്ളിക്ക് ചുവട്ടില്‍ പിച്ച മുഹമ്മദ് റാവുത്തരുടെ മകന്റെ മകനാണ്. അസ്‌കര്‍ കാസ്‌കന്‍ഡ് ഷാഹുലിന്റെ മകള്‍ സുല്‍ഫത്തിന്റെ ഇളയ മകനാണ്.
ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി സഹോദരി ഭര്‍ത്താവ് സമീറും സഹോദരി അലീനയും ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമനടപടികളിലാണ്. ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോടന്റെ കുടുംബാംഗവുമാണ്. സത്യം ഓണ്‍ലൈന്‍ ദുഃഖം രേഖപ്പെടുത്തി.